റിയാദിൽ കുഴഞ്ഞു വീണു മരിച്ചു.

റിയാദ്: ഹോട്ടലിൽ  ഭക്ഷണം കഴിക്കാനെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. കണ്ണൂർ വളപട്ടണം മാർക്കറ്റ് റോഡിൽ താമസിക്കുന്ന അസനപ്പാത്ത് പഴയ പുരയിൽ ഷമീർ (44) (മഞ്ഞേന്റവിട) ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ദീർഘകാലമായി റിയാദിലെ എക്സിറ്റ് ആറിൽ ഹൌസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഹോട്ടലിൽ  ഭക്ഷണം ഓർഡർ ചെയ്തു കത്തിരിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. 

പിതാവ് : ഖാലിദ് വടകര, മാതാവ് : എ. പി. ആസിയ, ഭാര്യ : കൂടാളി വേശാല സ്വദേശിനി ആയിഷ, മക്കൾ : യാസിർ, യാസറ, യാസീൻ. 

അനുബന്ധ കാര്യങ്ങൾക്ക് റിയാദ് ഐ സി എഫ് വെൽഫയർ ടീം നേതൃത്വം നൽകുന്നുണ്ട്. നടപടിക്രമങ്ങൾക്ക് ശേഷം  ജനാസ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്  വെൽഫയർ പ്രസിഡണ്ട് ഇബ്രാഹീം കരീം അറിയിച്ചു

 

 

Related Articles

- Advertisement -spot_img

Latest Articles