നവയുഗം വായനവേദിക്ക് പുതിയ നേതൃത്വം; ശ്രീകുമാർ വെള്ളല്ലൂർ പ്രസിഡന്റ്, ബിനു കുഞ്ഞ് സെക്രട്ടറി

ദമ്മാം: നവയുഗം സാംസ്കാരികവേദിയുടെ ഉപഘടകമായ വായനവേദിക്ക് പുതിയ കേന്ദ്ര നേതൃത്വം നിലവിൽ വന്നു. ദമ്മാമിലെ നവയുഗം ഹാളിൽ വെച്ച് ചേർന്ന പ്രത്യേക കൺവെൻഷനിലാണ് പതിനഞ്ചംഗങ്ങളുള്ള പുതിയ കേന്ദ്ര കമ്മിറ്റിയെ ഔദ്യോഗികമായി തിരഞ്ഞെടുത്തത്.

കേന്ദ്ര കമ്മിറ്റി അംഗം സജീഷ് പട്ടാഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വായനവേദി സെക്രട്ടറി ബിനു കുഞ്ഞ് കഴിഞ്ഞ കാലത്തെ സംഘടനാ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്ന റിപ്പോർട്ട് സമർപ്പിച്ചു. നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് വായനവേദിയുടെ ഭാവി പരിപാടികളുടെ പ്രവർത്തന മാർഗ്ഗരേഖ യോഗത്തിൽ അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി ഷീബാ സാജൻ (രക്ഷാധികാരി), ശ്രീകുമാർ വെള്ളല്ലൂർ (പ്രസിഡന്റ്), മഞ്ജു അശോക്, നന്ദകുമാർ (വൈസ് പ്രസിഡന്റുമാർ), ബിനു കുഞ്ഞ് (സെക്രട്ടറി), ലാലു ദിവാകരൻ, ജോസ് കടമ്പനാട് (ജോയിന്റ് സെക്രട്ടറിമാർ), സജീർ (ലൈബ്രറേറിയൻ) എന്നിവരെ തിരഞ്ഞെടുത്തു. ഹുസൈൻ നിലമേൽ, മുരളി പാലേരി, സുനിൽ വലിയാട്ടിൽ, അനസ് ജലീൽ, രാജേഷ് മതിലകം, ഫൈസൽ, അഷറഫ് എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

കൺവെൻഷന് ഷീബാ സാജൻ സ്വാഗതവും പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്രീകുമാർ വെള്ളല്ലൂർ നന്ദിയും രേഖപ്പെടുത്തി.

 

Related Articles

- Advertisement -spot_img

Latest Articles