വിദ്യാർഥികളുടെ പ്രതിഷേധം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചു;

ന്യൂഡൽഹി: വിദ്യാർഥി സംഘടനയായ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തിവരുന്ന ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ തന്റെ രാജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചു. സർക്കാരുമായി നിശ്ചയിച്ചിരുന്ന മൂന്നാം ഘട്ട ചർച്ചകൾ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് എക്സ് അക്കൗണ്ടിലൂടെ അദ്ദേഹം രാജിവിവരം പുറത്തുവിട്ടതും നയരേഖ പരസ്യപ്പെടുത്തിയതും.

കഴിഞ്ഞ ഒരു മാസത്തിലേറെയായി ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർഥികൾ സമരം ചെയ്തുവരികയായിരുന്നു. ധർമേന്ദ്ര പ്രധാനെ സ്ഥാനത്തുനിന്ന് മാറ്റാതെ യാതൊരുവിധ ചർച്ചകൾക്കും തങ്ങൾ തയ്യാറല്ലെന്ന് സി.ജെ.പി നിലപാടെടുത്തതോടെയാണ് ചർച്ചകൾ വഴിമുട്ടിയതും അപ്രതീക്ഷിതമായി മന്ത്രി രാജി സമർപ്പിച്ചതും.

നീറ്റ് വിഷയവും രാജിയിലെ വിശദീകരണവും എക്സിൽ പങ്കുവെച്ച കത്തിൽ, നീറ്റ്-യു.ജി പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും തുടർ സംഭവങ്ങളിലുമുള്ള തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

2026 മേയ് 3-ന് നടന്ന നീറ്റ്-യു.ജി പരീക്ഷയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് സർക്കാർ ഉടൻതന്നെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയും പരീക്ഷ റദ്ദാക്കി ജൂൺ 21-ന് വിജയകരമായി വീണ്ടും നടത്തുകയും ചെയ്തിരുന്നു. അടുത്ത വർഷം മുതൽ നീറ്റ് പരീക്ഷ സി.ബി.ടി (കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ) രീതിയിലാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ജൂലൈ 16-ന് പ്രസിദ്ധീകരിച്ച ഫലം തൃപ്തികരമായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.

നീറ്റ് ക്രമക്കേടിന്റെ ആദ്യ ദിനം മുതൽ തന്നെ താൻ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നുവെന്നും പരീക്ഷാ മാഫിയ കാരണം സമർത്ഥരായ വിദ്യാർഥികളുടെ ഭാവി തകരരുതെന്ന നിർബന്ധം തനിക്കുണ്ടായിരുന്നുവെന്നും   രാജി വൈകിയതിന് ന്യായീകരണമായി അദ്ദേഹം കത്തിൽ പറയുന്നു. ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്ന ചിലർ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കാനും തടസ്സങ്ങൾ സൃഷ്ടിക്കാനും ശ്രമിച്ചതായി അദ്ദേഹം ആരോപിച്ചു.

വിദ്യാർഥികളുടെ ഭാവി നിയമക്കുരുക്കുകളിൽ പെടാതെ പഠനത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരമൊരുക്കാനാണ് താൻ പ്രധാനമന്ത്രിക്ക് രാജിക്കത്ത് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 10 ദിവസമായി നടക്കുന്ന സംഭവവികാസങ്ങളിൽ തനിക്ക് കടുത്ത ദുഃഖമുണ്ടെന്നും ഇത് തന്റെ വ്യക്തിപരമായ പ്രതിച്ഛായയുടെ വിഷയമല്ല, മറിച്ച് രാജ്യത്തിന്റെ യുവശക്തിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Related Articles

- Advertisement -spot_img

Latest Articles