യു.എസ് യുദ്ധക്കപ്പലുകൾ ആക്രമിച്ചാൽ ഇറാന്റെ മുഴുവൻ ടാങ്കറുകളും തകർക്കുമെന്ന് പീറ്റ് ഹെഗ്സെത്

വാഷിങ്ഗ്ടൺ: ഇറാന്റെ എണ്ണക്കപ്പലുകളുടെ മുഴുവൻ വ്യൂഹത്തെയും ലക്ഷ്യമിടാനും തകർക്കാനും യു.എസ് സൈന്യത്തിന് ശേഷിയുണ്ടെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്. യു.എസ് യുദ്ധക്കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ അമേരിക്കൻ സൈന്യം തകർത്തതായി അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പ്രതിരോധ സെക്രട്ടറിയുടെ മുന്നറിയിപ്പ്.

കാര്യങ്ങൾ വളരെ ലളിതമാണെന്നും ഇറാന്റെ ഭാഗത്തുനിന്ന് അമേരിക്കൻ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായാൽ ഇറാന്റെ എണ്ണക്കപ്പലുകൾ തങ്ങൾ പൂർണ്ണമായും നശിപ്പിക്കുകയും മുക്കുകയും ചെയ്യുമെന്നും ഹെഗ്സെത് എക്സിലെ  പോസ്റ്റിലൂടെ വ്യക്തമാക്കി. അമേരിക്കൻ നാവികസേനയ്ക്ക് നേരെ വെടിയുതിർക്കാതിരിക്കുക മാത്രമാണ് ഇറാൻ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാന് നാവികസേനയോ വ്യോമസേനയോ നിലവിലില്ലാത്തതിനാൽ അവരുടെ എണ്ണക്കപ്പലുകൾ തീർത്തും പ്രതിരോധമില്ലാത്ത അവസ്ഥയിലാണെന്ന് ഹെഗ്സെത് ചൂണ്ടിക്കാട്ടി. തങ്ങളുടെ വിമാനങ്ങൾക്കും കപ്പലുകൾക്കും അന്തർവാഹിനികൾക്കും അവയെ മുഴുവൻ തകർത്തുകളയാൻ സാധിക്കുമെന്നും യു.എസ് പ്രതിരോധ സെക്രട്ടറി മുന്നറിയിപ്പ് നൽകി.

Related Articles

- Advertisement -spot_img

Latest Articles