ഖത്തറിലെ സർക്കാർ സ്‌കൂളുകളിൽ അധ്യാപക, ഐ.ടി, ഭരണവിഭാഗങ്ങളിൽ വൻ ഒഴിവുകൾ; ‘കവാദർ’ വഴി അപേക്ഷിക്കാം

ദോഹ: ഖത്തറിലെ സർക്കാർ സ്‌കൂളുകളിൽ അധ്യാപകർ, വിദ്യഭ്യാസ വിദഗ്ധർ, ഭരണ-സാങ്കേതിക വിഭാഗം എന്നിവയിലായി നിരവധി ഒഴിവുകൾ പ്രഖ്യാപിച്ചു. സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്‌മെന്റ് ബ്യൂറോയും വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയവും ചേർന്നാണ് സംയുക്തമായി നിയമന വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഗണിതം, ഇംഗ്ലീഷ്, കംപ്യൂട്ടർ സയൻസ്, ഇസ്‌ലാമിക പഠനം, സ്പെഷ്യൽ എഡ്യുക്കേഷൻ തുടങ്ങിയ പ്രധാന വിഷയങ്ങളിലാണ് അധ്യാപക ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കൂടാതെ ഫിസിയോതെറാപ്പിസ്റ്റ്, ഓഡിയോളജിസ്റ്റ്, സോഷ്യൽ വർക്കർ, സൈക്കോളജിസ്റ്റ് തുടങ്ങിയ വിദഗ്ധ തസ്തികകളിലേക്കും വിവിധ അഡ്മിനിസ്ട്രേറ്റീവ്, ഐ.ടി വിഭാഗങ്ങളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ബിരുദം, സെക്കൻഡറി, പ്രിപ്പറേറ്ററി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അതാത് തസ്തികകളിലേക്ക് അപേക്ഷിക്കാം. ചില പ്രത്യേക തസ്തികകളിൽ ഔപചാരിക വിദ്യാഭ്യാസ യോഗ്യത നിർബന്ധമില്ല. ഖത്തറിന്റെ ദേശീയ ഏകീകൃത തൊഴിൽ പോർട്ടലായ ‘കവാദർ’ (Kawader) വഴി മാത്രമാണ് ഉദ്യോഗാർത്ഥികൾ അപേക്ഷകൾ സമർപ്പിക്കേണ്ടത്. അർഹരായ ഉദ്യോഗാർത്ഥികൾ പോർട്ടൽ സന്ദർശിച്ച് യോഗ്യതകൾക്കനുസരിച്ചുള്ള തസ്തികകൾ തിരഞ്ഞെടുത്ത് അപേക്ഷ നൽകണമെന്ന് അധികൃതർ അറിയിച്ചു.    https://www.kawader.gov.qa/

Related Articles

- Advertisement -spot_img

Latest Articles