ദമ്മാമിൽ നിന്ന് എയർ അറേബ്യയുടെ ആഭ്യന്തര സർവീസുകൾ നാളെ മുതൽ; ബുക്കിംഗ് ആരംഭിച്ചു.

ദമ്മാം: കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ചുള്ള എയർ അറേബ്യയുടെ പുതിയ ആഭ്യന്തര സർവീസുകൾ നാളെ (സെപ്റ്റംബർ 20) ആരംഭിക്കുന്നു. ഷാർജ ആസ്ഥാനമായുള്ള ബജറ്റ് എയർലൈൻസിന്റെ പുതിയ ചുവടുവെപ്പ് സൗദി വ്യോമയാന രംഗത്തിനും യാത്രക്കാർക്കും ഏറെ ആശ്വാസകരമാകും.

ആദ്യഘട്ടത്തിൽ റിയാദ്, ജിദ്ദ, മദീന എന്നീ പ്രധാന നഗരങ്ങളിലേക്കാണ് സർവീസുകൾ ഉള്ളത്. റിയാദിലേക്കും ജിദ്ദയിലേക്കും ദിവസേന രണ്ട് സർവീസുകളും, മദീനയിലേക്ക് ഓരോ സർവീസുമാണ് ഉണ്ടാകുക. സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഇളവുകളും ഓഫറുകളുമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 96 റിയാൽ മുതൽ ടിക്കറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. അടുത്ത വർഷം മാർച്ച് വരെ ഉപയോഗിക്കാവുന്ന രീതിയിലാണ് വിവിധ ആഭ്യന്തര വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles