സൗദിയിലെ അൽ അഹ്സയിൽ വാഹനാപകടം: ഒരേ കുടുംബത്തിലെ ഏഴുപേരടക്കം 9 പേർക്ക് ദാരുണാന്ത്യം

ദമ്മാം: കിഴക്കൻ സൗദിയിലെ അൽ അഹ്സയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. മരണപ്പെട്ടവരിൽ ഏഴു പേരും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. അൽ അഹ്സയിലെ പ്രമുഖ പാതയായ അൽ ഉഖൈർ – അൽ ഉയൂൻ റോഡിൽ രണ്ട് വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിച്ചായിരുന്നു അതിദാരുണമായ അപകടം സംഭവിച്ചത്.

അമിതവേഗതയിൽ എത്തിയ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിന്റെ ആഘാതത്തിൽ വാഹനങ്ങൾ പൂർണ്ണമായും തകർന്നു. ഒരേ കുടുംബത്തിലെ ഏഴംഗങ്ങളുടെ വേർപാട് പ്രദേശവാസികളിലും  സമൂഹത്തിലും വലിയ ദുഃഖവും വേദനയും പടർത്തിയിട്ടുണ്ട്. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സൗദി റെഡ് ക്രസന്റ് ആംബുലൻസ് യൂണിറ്റുകളും സുരക്ഷാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. മൃതദേഹങ്ങൾ തുടർനടപടികൾക്കായി അടുത്തുള്ള ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ട്രാഫിക് വിഭാഗം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles