ആലപ്പി പ്രീമിയർ ലീഗ് സീസൺ 7: സ്വാഗതസംഘം രൂപീകരിച്ചു; മാരത്തോണും കലാപരിപാടികളും സംഘടിപ്പിക്കും

ദമ്മാം: സൗദി ആലപ്പി സ്പോർട്സ് സംഘടിപ്പിക്കുന്ന ആലപ്പി പ്രീമിയർ ലീഗ് സീസൺ 7-ന്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. ബാലു ബിജു ജോർജ്ജ് ചെയർമാനായും സിദ്ദിഖ് കായംകുളം കൺവീനറായും തെരഞ്ഞെടുക്കപ്പെട്ടു. പ്രോഗ്രാം കമ്മിറ്റി കൺവീനറായി ജോർവിൻ ജീ ജോർജ്ജിനെയും കോർഡിനേറ്ററായി അവിനാശ് ശശിധരനെയും ചുമതലപ്പെടുത്തി.

2026 നവംബർ 12, 13 തീയതികളിൽ ദമ്മാം ഗൂഖയിലാണ് ടൂർണമെന്റ് അരങ്ങേറുന്നത്. ഇതിനോടനുബന്ധിച്ച് പൊതുജനങ്ങളിൽ ആരോഗ്യാവബോധം വളർത്തുന്നതിനായി നവംബർ 12-ന് ‘ആലപ്പി മാരത്തോൺ’ സംഘടിപ്പിക്കും.

ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി കുട്ടികളുടെ ഫാൻസി ഡ്രെസ്സ് മത്സരം, വിവിധ കലാപരിപാടികൾ എന്നിവയും നടക്കും.

Related Articles

- Advertisement -spot_img

Latest Articles