ഇടക്കാല തിരഞ്ഞെടുപ്പ് വിജയം: യു.എസ് സുപ്രീം കോടതിയുടെ ഭാവിയിൽ ആശങ്കയറിച്ച് കൺസർവേറ്റീവ് നേതാക്കൾ

വാഷിംഗ്‌ടൺ: ഇടക്കാല തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഇരുസഭകളിലും ഡെമോക്രാറ്റിക് പാർട്ടി ഭൂരിപക്ഷം നേടിയത്, പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെയും അദ്ദേഹത്തിന്റെ നയങ്ങളുടെയും ഭാവിക്ക് വലിയ വെല്ലുവിളിയാകുന്നു. ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ നിയന്ത്രണം പിടിച്ചെടുത്തതോടെ, സുപ്രീം കോടതിയിലെ ഏറ്റവും പ്രായംകൂടിയ ജസ്റ്റിസുമാരായ ക്ലാരൻസ് തോമസ് (78), സാമുവൽ അലിറ്റോ (76) എന്നിവരുടെ ഭാവിയെക്കുറിച്ചും അതുവഴി കോടതിയിലെ നിലവിലെ കൺസർവേറ്റീവ് ഭൂരിപക്ഷത്തെക്കുറിച്ചുമുള്ള ചർച്ചകൾ സജീവമായിട്ടുണ്ട്.

പ്രസിഡന്റ് ജസ്റ്റിസുമാരെ നാമനിർദ്ദേശം ചെയ്യുമെങ്കിലും സെനറ്റിന്റെ അംഗീകാരത്തോടെയാണ് നിയമനം നടക്കുന്നത്. സെനറ്റിൽ ഭൂരിപക്ഷം ലഭിച്ചതോടെ, 2027 ജനുവരിയിൽ പുതിയ സെനറ്റ് അധികാരമേൽക്കുമ്പോൾ കൺസർവേറ്റീവ് നോമിനികളെ തടയാനുള്ള അധികാരം ഡെമോക്രാറ്റുകൾക്ക് ലഭിക്കും. നിലവിൽ കോടതിയിൽ 6-3 എന്ന നിലയിലാണ് കൺസർവേറ്റീവ് ഭൂരിപക്ഷമുള്ളത്.

ഈ സാഹചര്യങ്ങൾ കൺസർവേറ്റീവ് നേതാക്കളിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. ട്രംപിന് പുതിയ കൺസർവേറ്റീവ് ജസ്റ്റിസിനെ നാമനിർദ്ദേശം ചെയ്യാനുള്ള അവസരങ്ങൾ ഇതിലൂടെ പരിമിതപ്പെട്ടിരിക്കുകയാണ്. പ്രസിഡന്റ് ട്രംപിന്റെ ഭരണകാലയളവിൽ ജസ്റ്റിസ് തോമസിനും അലിറ്റോയ്ക്കും പകരക്കാരെ നിയമിക്കാനുള്ള സാധ്യത പൂജ്യമാണെന്ന് ഫ്ലോറിഡ ഗവർണറും റിപ്പബ്ലിക്കൻ നേതാവുമായ റോൺ ഡിസാന്റിസ് എക്സിൽ കുറിച്ചു.

Related Articles

- Advertisement -spot_img

Latest Articles