മഹാരാഷ്ട്ര എസ്.ഐ.ആർ കരട് വോട്ടർ പട്ടിക: ഷെയ്ഖ് എന്ന് പേരുള്ള 7.5 ലക്ഷത്തോളം പേർ പുറത്ത്; സബര്‍ ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട്

മുംബൈ: മഹാരാഷ്ട്രയിലെ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (SIR) നടപടികളുടെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ നിന്ന് ‘ഷെയ്ഖ്’ എന്ന് സർനെയിമുള്ള 753,978 പേർ പുറത്തായതായി സബര്‍ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിശകലന റിപ്പോർട്ട്. സംസ്ഥാനത്ത് കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരിൽ മുസ്ലിങ്ങളുടെ ശതമാനം ജനസംഖ്യാ അനുപാതത്തേക്കാൾ കൂടുതലാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2024-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളും 2011-ലെ സെൻസസ് വിവരങ്ങളും അടിസ്ഥാനമാക്കിയാണ് സബര്‍ ഇൻസ്റ്റിറ്റ്യൂട്ട് ഡാറ്റ വിശകലനം ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയിലെ എസ്.ഐ.ആർ പ്രകാരം കരട് വോട്ടർ പട്ടികയിൽ നിന്ന് ആകെ 20,688,421 (2.06 കോടി) പേരുകളാണ് ഒഴിവാക്കപ്പെട്ടത്. പരിഷ്കരണത്തിന് തൊട്ടുമുമ്പ് പട്ടികയിലുണ്ടായിരുന്ന 9.7 കോടി വോട്ടർമാരുടെ അഞ്ചിലൊന്നിലധികം വരുമിത് (21.1 ശതമാനം). ഒഴിവാക്കപ്പെട്ടവരിൽ ഭൂരിഭാഗം പേരും ജീവിച്ചിരിക്കുന്നവരാണെന്നും, മരണപ്പെട്ടവരെന്ന് കാണിച്ച് ഒഴിവാക്കിയത് ആകെ എണ്ണത്തിന്റെ 16.8 ശതമാനം പേരെ മാത്രമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ബാക്കിയുള്ളവരെ സ്ഥിരമായി താമസം മാറിയവർ, കണ്ടെത്താൻ കഴിയാത്തവർ, അല്ലെങ്കിൽ മറ്റൊരിടത്ത് പേര് ചേർത്തവർ എന്നീ കാരണങ്ങളാൽ ആണ് ഒഴിവാക്കിയിരിക്കുന്നത്.

പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടവരിൽ 14.6 ശതമാനം പേരും മുസ്ലിം പേരുകളുള്ളവരാണ്. ഇത് സംസ്ഥാനത്തെ മുസ്ലിം ജനസംഖ്യാ അനുപാതമായ 12.1 ശതമാനത്തേക്കാൾ കൂടുതലാണ്. രണ്ട് ജില്ലകൾ ഒഴികെ സംസ്ഥാനത്തെ മറ്റെല്ലാ ജില്ലകളിലും മുസ്ലിം ജനസംഖ്യാ ശതമാനത്തേക്കാൾ കൂടുതലാണ് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരിലെ മുസ്ലിങ്ങളുടെ അനുപാതം. അകോലയിൽ മാത്രമാണ് ഇതിന് വ്യത്യാസമുള്ളത്. കൂടാതെ, സംസ്ഥാനത്തെ ട്രാൻസ്‌ജെൻഡർ വോട്ടർമാരിൽ പകുതിയിലധികം പേരും കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles