കണ്ണൂരിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും 300 പവനും ഒരു കോടി രൂപയും കവർന്നു.

വളപട്ടണം: മന്നയിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 300 പവനും ഒരു കോടി രൂപയും മോഷ്ടിച്ചു. അരിയുടെ മൊത്ത വ്യാപരം നടത്തുന്ന കെ പി അഷ്‌റഫിന്റെ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് കൊള്ളയടിക്കപെട്ടത്.

മന്ന കെഎസ്ഇബി ഓഫിസിന് സമീപമുള്ള വീട്ടിലാണ് മോഷണം നടന്നത്. അഷ്റഫും കുടുംബവും വീട് പൂട്ടി നവംബർ 19ന് മധുരയിലെ സുഹൃത്തിനെ സന്ദർശിക്കാൻ പോയ സമയത്താണ് സംഭവം. യാത്ര കഴിഞ്ഞു ഞായറാഴ്‌ച തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.

അടുക്കള ഭാഗത്തുള്ള വീടിന്റെ ഗ്രിൽ മുറിച്ചു കളഞ്ഞാണ് വീടിനുള്ളിൽ കടന്നത്. മൂന്നുപേർ മതിൽ ചാടി കടക്കുന്നതിന്റെ ചിത്രം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇൻസ്‌പെക്ടർ ടി പി സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related Articles

- Advertisement -spot_img

Latest Articles