24.2 C
Saudi Arabia
Sunday, March 29, 2026
spot_img

പ്രവാസി ക്ഷേമനിധി മിനിമം പെൻഷൻ തുക 5000 രൂപയാക്കണം; നവയുഗം

ദമ്മാം: പ്രവാസി ക്ഷേമനിധിയിൽ അംഗമായ പ്രവാസികൾക്ക് നൽകുന്ന പെൻഷൻ തുക അയ്യായിരം രൂപയാക്കി വർദ്ധിപ്പിയ്ക്കണമെന്ന് നവയുഗം ദമ്മാം മദീനത്തുൽ അമ്മാലൽ യൂണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

റിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നവയുഗം ദമ്മാം മദീനത്തുൽ അമ്മാലൽ യൂണിറ്റ് സമ്മേളനം നവയുഗം സീനിയർ നേതാവ് ഉണ്ണി പൂച്ചെടിയൽ ഉത്ഘാടനം ചെയ്തു. നവയുഗം ജനറൽ സെക്രെട്ടറി എം എ വാഹിദ് കാര്യറ, കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരം, ഗോപകുമാർ എന്നിവർ ആശംസാപ്രസംഗം നടത്തി. മിനി സ്വാഗതവും, സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

നവയുഗം മദീനത്ത് അമ്മൽ യൂണിറ്റിന്റെ ഭാരവാഹികളായി അലിയാർ (രക്ഷാധികാരി), റിയാസ് (പ്രസിഡന്റ്), മിനി ജോസഫ് (വൈസ് പ്രസിഡന്റ്), സുരേന്ദ്രൻ തയ്യിൽ (സെക്രട്ടറി), സുബിൽ സുധികൃപ (ജോയിന്റ് സെക്രട്ടറി) , ഇർഷാദ് (ഖജാൻജി) എന്നിവരെ സമ്മേളനം തെരെഞ്ഞെടുത്തു.

Related Articles

- Advertisement -spot_img

Latest Articles