15.7 C
Saudi Arabia
Tuesday, February 24, 2026
spot_img

ബ്രിട്ടീഷ് തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു കത്തി; നിരവധി പേർക്ക് പരിക്ക്

ലണ്ടൻ: ബ്രിട്ടീഷ് തീരത്ത് ഉത്തര സമുദ്രത്തിൽ എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചതിനെ തുടർന്ന് കത്തി നിരവധി പേർക്ക് പരിക്ക്. കപ്പലുകളിലെ 32 ജീവനക്കാരെ ഗ്രിംസ്ബി ഈസ്റ്റ് തുറമുഖത്ത് എത്തിച്ചു.

പരിക്കേറ്റ പലരുടെയും ആരോഗ്യസ്ഥിതി ഗുരുതരമാണ്. ബ്രിട്ടീഷ് തീര സംരക്ഷണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പോർച്ചുഗലിന്റെ സോളാംഗ് എന്ന ചരക്കു കപ്പലും അമേരിക്കയുടെ സ്റ്റെന ഇമ്മാക്കുലേറ്റ് എന്ന എണ്ണ ടാങ്കറുമാണ് കൂട്ടിയിടിച്ചത്.

അപകട കാരണം വ്യക്തമല്ല. സമീപ പട്ടണങ്ങളിൽ നിന്നും ഒരു ഹെലികോപ്റ്ററും ലൈംഫ് ബോട്ടുകളും തീ അനക്കാൻ ശേഷിയുള്ള കപ്പലുകളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

 

 

Related Articles

- Advertisement -spot_img

Latest Articles