ചെന്നൈ: ഗോകുലം ഗ്രൂപ് ചെയർമാൻ ഗോകുലം ഗോപാലനെ ഇഡി ചെന്നൈയിൽ ചോദ്യം ചെയ്യുന്നു. ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യുന്നത്.
കോഴിക്കോട് ഓഫീസിൽ വെച്ചും ഗോപാലനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇന്ന് വൈകീട്ടാണ് അദ്ദേഹം ചെന്നൈയിൽ എത്തിയത്.
കോഴിക്കോട്ടെ ഗോകുലം ഗ്രാൻഡ് കോർപറേറ്റ് ഓഫീസിലും കോടമ്പാക്കത്ത് ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ് കോർപറേറ്റ് ഓഫീസിലും നീലാങ്കരയിലെ അദ്ദേഹത്തിന്റെ ഓഫീസിലും ഇന്ന് ഇഡി പരിശോധന നടത്തിയിരുന്നു.
ചെന്നൈ, കൊച്ചി യൂണിറ്റുകളിലെ ഉദ്യോഗസ്ഥരാണ് റെയ്ഡിൽ പങ്കെടുത്തത്. വിദേശനാണ്യ വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട ആദായനികുതി വകുപ്പ് അന്വേഷണങ്ങളുടെ തുടർച്ചയായാണ് പരിശോധന നടത്തിയത്. പിഎംഎൽഎ, ഫെമ തുടങ്ങിയ ചട്ട ലംഘനങ്ങളിലാണ് അന്വേഷണം നടക്കുന്നതാണ് എന്നാണ് വിവരം.



