വഖഫ് ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിക്കെതിരെ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. കോൺഗ്രസ് എംപി മുഹമ്മദ് ജാവേദാണ് കോടതിയെ സമീപിച്ചത്. നിയമം ന്യൂനപക്ഷ അവകാശങ്ങൾക്കും മൗലികാവകാശങ്ങൾക്കും വിരുദ്ധമാണെന്നും മുസ്‌ലിം സമുദായത്തോടുള്ള വിവേചനമാണെന്നും മുഹമ്മദ് ജാവേദ് ഹരജിയിൽ ആരോപിച്ചു.

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അമുസ്‌ലിംകളെ വഖഫ് ബോർഡിൽ ഉൾപ്പെടുതുന്നത് ആലോചിച്ചു തീരുമാനിക്കുമെന്ന് കോൺഗ്രസ് രാജ്യസഭ എംപി പ്രമോദ് തിവാരി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം അർദ്ധ രാത്രിവരെ നീണ്ട ചർച്ചക്ക് ശേഷമാണ് ബിൽ രാജ്യസഭ പാസാക്കിയത്.

നീണ്ട ചർച്ചകൾക്ക് ശേഷം നേരത്തെ ലോക്‌സഭയും  ബില്ലിന് അംഗീകാരം നൽകിയിരുന്നു. ഇരു സഭകളും അംഗീകാരം നൽകിയ ബില്ലിൽ രാഷ്‌ട്രപതി ഒപ്പു വെക്കുന്നതോടെ നിയമമാകും. പ്രതിപക്ഷം കൊണ്ടുവന്ന ഒരു ഭേദഗതിയും അംഗീകരിക്കാതെയാണ് ഇരു സഭകളും ബില്ലിന് അംഗീകാരം നൽകിയത്.  ഭൂരിപക്ഷ അഭിപ്രായത്തിനാണ് ജനാധിപത്യത്തിൽ സ്ഥാനമെന്നാണ് മന്ത്രി കിരൺ റിജിജു അഭിപ്രായപെട്ടത്.

Related Articles

- Advertisement -spot_img

Latest Articles