സ്കൂൾ വിദ്യാർഥിയെ തട്ടികൊണ്ടുപോയി മർദ്ദിച്ച മൂന്നുപേർ അറസ്റ്റിൽ

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം ചെറായി സ്വദേശികളായ ജിജു(43), ജിതിന്‍ (35), ഹരിശങ്കര്‍ (26) എന്നിവരാണ് അറസ്റ്റിലായത്.  സ്‌കൂളിൽ  വിദ്യാര്‍ഥികള്‍ തമ്മിൽ  പ്രശ്‌നങ്ങൾ ഉണ്ടയിരുന്നു. അതിന്  പിറകെയാണ് സംഘം 16 വയസ്സുകാരനായ വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്.

പ്രതികള്‍ വിദ്യാര്‍ഥിയെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി പറയാട് ഭാഗത്തേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിയെ ബലമായി കാറില്‍ കയറ്റികൊണ്ടു പോയി. കാറില്‍ വെച്ച് പ്രതികള്‍ കുട്ടിയെ മര്‍ദിക്കുകയും സ്‌കൂളില്‍ നിന്ന് ടിസി വാങ്ങി പോകണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതിയുടെ  അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തില്‍ കാറില്‍ പ്രതികള്‍ക്കൊപ്പം കുട്ടിയെ കണ്ടെത്തി. തുടര്‍ന്ന് പ്രതികളെയും കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ഇന്നോവ കാറും വടക്കേക്കര പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related Articles

- Advertisement -spot_img

Latest Articles