ആംബുലൻസും ബസ്സും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർക്ക് പരിക്ക്

ആലപ്പുഴ: ഹരിപ്പാട് ബസ്സും ആംബുലൻസും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർക്ക് പരിക്ക്. കൊല്ലം ചിന്നക്കട രശ്മി ഭവനത്തിൽ അനീഷിനാണ് (23) പരിക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരം  മൂന്നിനായിരുന്നു സംഭവം. ദേശീയപാതയിൽ കരുവാറ്റ  വിലഞ്ഞാൽ ക്ഷേത്രത്തിനു സമീപമാണ് അപകടമുണ്ടായത്

കൊല്ലം ജനറൽ ആശുപത്രിയിൽ നിന്നും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലൻസും  കായംകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ്  ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.  ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയും ബന്ധുക്കളും ബസ്സിലെ യാത്രക്കാരും അപകടത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Related Articles

- Advertisement -spot_img

Latest Articles