ഗോകുലം ഗോപാലൻറെ സ്ഥാപനങ്ങളിൽ വ്യാപക ഇഡി റെയ്‌ഡ്‌

കോഴിക്കോട്: പ്രമുഖ വ്യവസായിയും എമ്പുരാൻ സിനിമയുടെ നിർമ്മാതാവുമായ ഗോകുലം ഗോപാലൻറെ വിവിധ സ്ഥാപങ്ങളിൽ വ്യാപകമായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻറെ പരിശോധന.

കോഴിക്കോട്ടെ ഗോഗുലം മാളിലും ഗ്രാൻഡ് ഹോട്ടലിലും ചെന്നൈ നീലാങ്കരയിലുള്ള ഗോകുലം ഗോപാലൻറെ വീട്ടിലും ഇഡി പരിശോധന നടത്തുകയാണ്.

ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ്‌സ് ഫിനാൻസിന്റെ കോർപറേറ്റ് ഓഫീസിലും നേരത്തെ ഇഡി പരിശോധന നടത്തിയിരുന്നു. ഇഡി കൊച്ചി ഡിവിഷനിലെ ഉദ്യോഗസ്‌ഥരും പരിശോധനയിൽ പങ്കെടുത്തിരുന്നു.

Related Articles

- Advertisement -spot_img

Latest Articles