മൂന്ന് ലക്ഷം നൽകിയില്ലെങ്കിൽ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന ഭീഷണി; മധ്യവയസ്‌കൻ അറസ്റ്റിൽ

തൃശൂർ: മൂന്ന് ലക്ഷം രൂപ നൽകിയില്ലെങ്കിൽ യുവതിയുടെ നഗ്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മധ്യവയസ്‌കനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തൃശൂർ പൂങ്കുന്നം സ്വദേശി ഷബീർ ഷംസുദ്ധീനാണ് (44) പിടിയിലായത്.

മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടാണ് ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തിയത്. തുടർന്ന് പോലീസ് ഷബീറിനെ അറസ്റ്റ് ചെയ്യുകയായിരിക്കുന്നു.

ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എംജി ജിജോയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടി കൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Related Articles

- Advertisement -spot_img

Latest Articles