രാമചന്ദ്രന്റെ മൃതദേഹം സംസ്കരിച്ചു

കൊച്ചി:  കാശ്മീർ പഹൽഗാംമിൽ ഭീകർ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട  കൊച്ചി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികൾ നൽകിയ ശേഷം ഇടപ്പള്ളി ശാന്തികവാടത്തിലാണ്  മൃതദേഹം സംസ്കരിച്ചത

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ രാവിലെ ഏഴ് മുതൽ നടന്ന പൊതുദർശനത്തിൽ വലിയ ജനക്കൂട്ടമാണ് രാമചന്ദ്രനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയത്. ഗവർണർ, ജനപ്രതിനിധികൾ, സിനിമാ താരങ്ങൾ ഉള്‍പ്പെടെ  വിവിധ തലങ്ങളിലുള്ളവർ ചങ്ങമ്പുഴ പാർക്കിലെത്തി രാമചന്ദ്രന് അനുശോചനം രേഖപ്പെടുത്തി.

Related Articles

- Advertisement -spot_img

Latest Articles