പെരുമ്പാവൂരിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു; ഇരുപതോളം പേർക്ക് പരിക്ക്

കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂർ അല്ലപ്ര കമ്പനിപ്പടിയിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെയാണ് സംഭവം. അപകടത്തിൽ ബസിലുണ്ടായിരുന്ന ഇരുപതോളം യാത്രക്കാർക്ക് പരിക്കേറ്റു.

പരിക്കേറ്റവരിൽ മലയാളികളും ഇതര സംസ്ഥാന തൊഴിലാളികളുമുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ പെരുമ്പാവൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരുടെ നേതൃത്വത്തിലാണ് യാത്രക്കാരെ ബസിൽ നിന്ന് പുറത്തിറക്കി ആശുപത്രിയിൽ എത്തിച്ചത്.

അപകടത്തെ തുടർന്നുണ്ടായ ഗതാഗത തടസ്സം പോലീസെത്തി പരിഹരിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles