പി.വി. അൻവറിൻ്റെ വീട്ടിൽ ഇ.ഡി. റെയ്‌ഡ്‌; സഹായികളുടെ വീടുകളിലും പരിശോധന

മലപ്പുറം: മുൻ എം.എൽ.എ.യും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി.വി. അൻവറിൻ്റെ വീട്ടിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്‌ഡ്‌ നടത്തി. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ഇ.ഡി. സംഘം അൻവറിൻ്റെ വീട്ടിലെത്തി പരിശോധന ആരംഭിച്ചത്.

അൻവറുമായി ബന്ധമുള്ള സഹായികളുടെ വീടുകളിലും ഇ.ഡി. സംഘം പരിശോധന നടത്തിയതായാണ് വിവരം. റെയ്‌ഡിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Related Articles

- Advertisement -spot_img

Latest Articles