ഗോവയിൽ നിശാക്ലബ്ബിൽ വൻ തീപിടിത്തം; മൂന്ന് വിദേശികൾ ഉൾപ്പെടെ 23 പേർ മരിച്ചു

പനാജി: ഗോവയിലെ അർപോറ ഗ്രാമത്തിലെ ഒരു റെസ്റ്റോറൻ്റിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന നിശാക്ലബ്ബിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ 23 പേർ മരിച്ചു.

അപകടത്തിൽ മൂന്ന് പേർക്ക് പൊള്ളലേറ്റും, മറ്റുള്ളവർ തീപിടിത്തത്തെ തുടർന്നുണ്ടായ കനത്ത പുക ശ്വാസംമുട്ടിയും ആണ് മരിച്ചത്. ക്ലബ്ബ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാണ് പ്രവർത്തിച്ചിരുന്നതെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാനും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles