തട്ടിക്കൊണ്ടുപോയ മലപ്പുറത്തെ പ്രവാസി വ്യവസായിയെ കണ്ടെത്തി; പ്രതികൾ ഉറങ്ങിയപ്പോൾ ഓടി

മലപ്പുറം: പാലക്കാട് തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിന് സമീപം തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ വണ്ടൂർ സ്വദേശിയായ പ്രവാസി വ്യവസായി വി.പി. മുഹമ്മദലിയെ പോലീസ് കണ്ടെത്തി. കോതകുറിശ്ശിയിലെ ഒരു വീട്ടിൽ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു അദ്ദേഹത്തെ. തന്നെ തട്ടിക്കൊണ്ടുപോയ അക്രമികൾ ഉറങ്ങിയ സമയം നോക്കി വീട്ടിൽ നിന്ന് ഇറങ്ങിയോടി പോലീസിനെ വിവരമറിയിച്ചതിനെ തുടർന്നാണ് മുഹമ്മദലിയെ രക്ഷപ്പെടുത്തിയത്.

ബിസിനസ് രംഗത്തെ വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും മുഹമ്മദലി പോലീസിനോട് വ്യക്തമാക്കി. ശനിയാഴ്ച വൈകീട്ട് ആറരയോടെ കൂറ്റനാട് ഭാഗത്ത് നിന്ന് ആറങ്ങോട്ടുകരയിലേക്ക് പോകുകയായിരുന്ന അദ്ദേഹത്തിന്റെ വാഹനം തടഞ്ഞു നിർത്തി, തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി കാറിൽ കയറ്റി തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവത്തെ തുടർന്ന് ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴ് സംഘങ്ങളായാണ് പോലീസ് അന്വേഷണം നടത്തിയിരുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles