റിയാദ്: റിയാദിലെ ശുമേസിയിലെ സൗഹൃദ കൂട്ടായ്‌മയായ സഹൃദയ റിയാദിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ 12 വെള്ളിയാഴ്‌ച രാവിൽ ഒൻപത് മണിമുതൽ ഉച്ചക്ക് ഒരു മണിവരെ നടക്കുന്ന മെഡിക്കൽ ക്യാമ്പ് റിയാദ് അൽ അബീർ ഹോസ്‌പിറ്റലുമായി സഹകരിച്ചുകൊണ്ടാണ് നടക്കുന്നത്. ജനറൽ ഫിസിഷ്യന് പുറമെ ഡെർമറ്റോളജി, ഇഎൻടി തുടങ്ങിയ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം കൂടി ക്യാമ്പിൽ ലഭ്യമായിരിക്കും.
മെഡിക്കൽ പരിശോധനകൾക്ക് പുറമെ ആർബിഎസ്/ എഫ്‌ബിഎസ്, ഓക്സിജൻ പരിശോധന, ബിഎംഐ അസെസ്മെൻറ് തുടങ്ങിയ സേവനങ്ങൾ കൂടി രോഗികൾക്ക് സൗജന്യമായി ലഭ്യമാക്കിയതായി സംഘാടകർ അറിയിച്ചു.
സാമൂഹ്യ സേവനത്തിന്റ ഭാഗമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ വച്ച് നടന്ന രക്തദാന ക്യാമ്പിലും മികച്ച പങ്കാളിത്തം ലഭിച്ചിരുന്നതായി സഹൃദയ കമ്മിറ്റി ഭാരവാഹികൾ അവകാശപ്പെട്ടു.



