കുവൈത്തിൽ ഇൻഡിഗോ എയർലൈൻസിന് തിരിച്ചടി; 13 കോടിയുടെ നികുതി നോട്ടിസ്

കുവൈത്ത് സിറ്റി: വിമാനയാത്ര റദ്ദാക്കലുകൾ ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടെ ഇന്ത്യയിലെ പ്രമുഖ എയർലൈൻസായ ഇൻഡിഗോയുടെ മാതൃകമ്പനിയായ ഇൻ്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന് കുവൈത്തിൽ നിന്ന് തിരിച്ചടി. കുവൈത്ത് ഇൻകം ടാക്സ് അതോറിറ്റി 4,48,793 ദിനാർ (ഏകദേശം ₹13.16 കോടി രൂപ) നികുതിയും പിഴയും ഉൾപ്പെടെയുള്ള നോട്ടീസ് അയച്ചു. 2021–22 മുതൽ 2024–25 വരെയുള്ള നാല് സാമ്പത്തിക വർഷങ്ങളിലെ നികുതി വിലയിരുത്തലിലാണ് ഈ നോട്ടീസ് പുറപ്പെടുവിച്ചത്.

ഡിസംബർ എട്ടിന് ലഭിച്ച ഈ ഉത്തരവ് തെറ്റായതും അടിസ്ഥാനരഹിതവുമാണ് എന്നാണ് കമ്പനിയുടെ നിലപാട്. ബാഹ്യ നികുതി വിദഗ്ധരുടെ ഉപദേശപ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്നും, ഈ നോട്ടീസ് കമ്പനിയുടെ സാമ്പത്തിക നിലയെ ബാധിക്കില്ലെന്നും ഇൻഡിഗോ അറിയിച്ചു. കഴിഞ്ഞ ആഴ്ച കൊച്ചി ജി.എസ്.ടി. കമ്മീഷണറേറ്റ് 117.52 കോടി രൂപയുടെ പിഴയേർപ്പെടുത്തിയതിന് പിന്നാലെയാണ് കുവൈത്തിൽ നിന്നുള്ള ഈ പുതിയ നികുതി പ്രശ്നം.

 

Related Articles

- Advertisement -spot_img

Latest Articles