ദുബൈ: തൃശൂർ കൊടുങ്ങല്ലൂർ പെരിഞ്ഞനം സ്വദേശിയായ പ്രവാസി മലയാളി ദുബൈയിൽ അന്തരിച്ചു. പെരിഞ്ഞനം കൊറ്റംകുളം കാവിൽ വീട്ടിൽ നസീർ (52) ആണ് മരിച്ചത്. ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് ദുബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദീർഘകാലമായി യുഎഇയിൽ പ്രവാസിയായിരുന്ന നസീർ ദുബൈയിൽ സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് പെരിഞ്ഞനം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. പരേതനായ കാവിൽ അബ്ദുവിന്റെ മകനാണ്. മാതാവ്: ആമിന. ഭാര്യ: ഷെമി നസീർ. മക്കൾ: നിഹാൽ, നിദ. നസീറിന്റെ വിയോഗത്തിൽ ദുബൈയിലെ സുഹൃത്തുക്കളും പ്രവാസി കൂട്ടായ്മകളും അനുശോചനം രേഖപ്പെടുത്തി.



