മക്ക മസ്ജിദുൽ ഹറാമിൽ സ്മാർട്ട് ക്രൗഡ് മാനേജ്‌മെന്റ് സംവിധാനം; തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ അത്യാധുനിക സാങ്കേതികവിദ്യ

മക്ക: മക്കയിലെ മസ്ജിദുൽ ഹറാമിൽ തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി അത്യാധുനിക സ്മാർട്ട് ക്രൗഡ് മാനേജ്‌മെന്റ് സംവിധാനങ്ങൾ ഏർപ്പെടുത്തി. നിർമ്മിത ബുദ്ധി (AI) അടിസ്ഥാനമാക്കിയുള്ള ഇന്റലിജന്റ് കൗണ്ടിംഗ് സംവിധാനങ്ങളിലൂടെ തീർഥാടകരുടെ നീക്കങ്ങൾ തത്സമയം നിരീക്ഷിക്കാനും വിശകലനം ചെയ്യാനും ഈ സംവിധാനം സഹായിക്കും. മസ്ജിദുൽ ഹറാമിന്റെ പ്രവേശന കവാടങ്ങൾ, ഇടനാഴികൾ, മുറ്റങ്ങൾ, വിവിധ നിലകൾ എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സെൻസറുകളും സ്മാർട്ട് ക്യാമറകളും വഴിയാണ് തിരക്കിന്റെ സാന്ദ്രത അളക്കുന്നത്.

തത്സമയ വിവരങ്ങൾ ലഭ്യമാകുന്നതിലൂടെ തിരക്ക് വർദ്ധിക്കുന്ന സാഹചര്യങ്ങളിൽ ഉടനടി നടപടി സ്വീകരിക്കാനും തീർഥാടകരെ സുരക്ഷിതമായ മറ്റ് ഭാഗങ്ങളിലേക്ക് വഴിതിരിച്ചുവിടാനും അധികൃതർക്ക് സാധിക്കുന്നു. തിരക്ക് ഒഴിവാക്കി സുഗമമായ തീർഥാടനം ഉറപ്പാക്കുന്നതോടൊപ്പം കാണാതാകുന്നവരെ കണ്ടെത്താനും അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനും ഈ പുതിയ സാങ്കേതികവിദ്യ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് സൗദി അധികൃതർ വ്യക്തമാക്കി.

 

Related Articles

- Advertisement -spot_img

Latest Articles