29.2 C
Saudi Arabia
Thursday, April 23, 2026
spot_img

നജ്‌റാൻ കെഎംസിസി ഗ്രാന്റ് ഇഫ്താർ 2026 നടത്തി

നജ്‌റാൻ: കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ ഗ്രാന്റ് ഇഫ്താർ സംഗമം നടത്തി. കിംഗ് അബ്ദുല്ല റോഡിൽ റൊമാൻസി വെഡ്ഡിംഗ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് പ്രവാസികളുടേയും സ്വദേശികളുടേയും വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

മാർച്ച് ആറ് വെള്ളിയാഴ്ച നടന്ന ഇഫ്താർ സംഗമത്തിലും തുടർന്ന നടന്ന സാംസ്കാരിക കൂട്ടായ്മയിലും നജ്‌റാനിലെ മത,സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ സംഘടന നേതാക്കളും പങ്കെടുത്തു.

ഒരുമയുടേയും സഹവർത്തിത്വത്തിന്റേയും സ്നേഹത്തിന്റേയും ഒത്തുചേരലാണ് ഇതുപോലെയുള്ള ഇഫ്താർ സംഗമങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നതെന്ന് യോഗത്തിൽ സംസാരിച്ച സംഘടനാ നേതാക്കൾ പറഞ്ഞു.

കെഎംസിസി നജ്‌റാൻ പ്രസിഡന്റ് സലീം ഉപ്പള, നൗഫൽ കുളത്തൂർ,അബ്ദുൽ ജബ്ബാർ പനങ്ങാങ്ങര,ബഷീർ കരിങ്കല്ലത്താണി,സത്താർ തച്ച നാട്ടുകാര, നസീർ പാണ്ടിക്കാട് തുടങ്ങിയവർ നേതൃത്വം നൽകി. ഫൈസൽ യമാനി മണ്ണാർക്കാട് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: റഷീദ് നെച്ചിക്കാട്ടിൽ നജ്‌റാൻ

 

Related Articles

- Advertisement -spot_img

Latest Articles