മുഖ്യമന്ത്രി പ്രഖ്യാപനം: അണികൾ സംയമനം പാലിക്കണമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യു.ഡി.എഫ് നേടിയ ചരിത്രവിജയത്തിന് പിന്നാലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ അനിശ്ചിതത്വം തുടരുന്നതിനിടെ, പ്രവർത്തകർക്ക് നിർദ്ദേശവുമായി കോൺഗ്രസ് നേതാവ് വി.ഡി സതീശൻ. 102 സീറ്റുകൾ നേടി മുന്നണി കൈവരിച്ച ഉജ്ജ്വല വിജയം ആഘോഷിക്കുന്ന വേളയിൽ, പാർട്ടിക്കോ മുന്നണിക്കോ അവമതിപ്പുണ്ടാക്കുന്ന യാതൊരു നീക്കങ്ങളും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.

നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള ആദ്യഘട്ട ചർച്ചകൾ പൂർത്തിയായതായും ഹൈക്കമാൻഡ് രണ്ടാം ഘട്ട നടപടികളിലേക്ക് കടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ  സാഹചര്യത്തിൽ നേതാക്കളുടെ പേരിൽ ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതും അച്ചടക്കത്തിന് നിരക്കാത്തതാണ്. ഇത്തരം നടപടികളിൽ നിന്ന് കോൺഗ്രസ്-യു.ഡി.എഫ് പ്രവർത്തകർ പൂർണ്ണമായും വിട്ടുനിൽക്കണമെന്നും അനാവശ്യമായ മത്സരബുദ്ധി ഒഴിവാക്കി പാർട്ടിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കണമെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles