“വേൾഡ് കപ്പ് ഡമാക്ക 2K26” നിസ്സ് അറേബ്യ നയൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ജിദ്ദയിൽ

ജിദ്ദ: ലോക ഫുട്ബോളിന്റെ ആവേശം ഉയരുന്ന വേൾഡ് കപ്പിന്റെ മുന്നോടിയായായി ജിദ്ദയിൽ “വേൾഡ് കപ്പ് ഡമാക്ക 2K26” എന്ന പേരിൽ നയൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. നിസ്സ് അറേബ്യ ഇവന്റ് കമ്പനിയുടെ നേതൃത്വത്തിൽ ജൂൺ 18, 19 തീയതികളിൽ (വ്യാഴം, വെള്ളി) ജിദ്ദയിലെ ഒളിമ്പിക് സ്റ്റേഡിയം, കിംഗ് ഫഹദ് റോഡ്, ജിദ്ദ പാർക്കിന് സമീപമാണ് ടൂർണ്ണമെന്റ് നടക്കുന്നത്.

സ്പോർട്സ് അതോറിറ്റിയുടെ ഔദ്യോഗിക അനുമതിയോടുകൂടി സംഘടിപ്പിക്കുന്ന ഈ ടൂർണ്ണമെന്റിൽ ജിദ്ദയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ പ്രമുഖ എട്ട് ടീമുകൾ പങ്കെടുക്കും. ആവേശകരമായ മത്സരങ്ങളോടൊപ്പം മികച്ച കായികാന്തരീക്ഷവും വിനോദ നിമിഷങ്ങളും ഒരുക്കുകയാണ് സംഘാടകർ. വ്യാഴാഴ്ച രാത്രി 9 മണിക്ക് കിക്കോഫ് നടക്കും. വെള്ളിയാഴ്ച രാത്രി 7 മണിക്ക് ക്ലോസിംഗ് സെർമണി നടക്കുന്നതാണ്.

ടൂർണ്ണമെന്റിന്റെ പ്രത്യേക ആകർഷണമായി 15 മുതൽ 17 വയസ് വരെയുള്ള കുട്ടികളുടെ രണ്ട് ടീമുകൾ തമ്മിലുള്ള സൗഹൃദ ഫുട്ബോൾ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. യുവ ഫുട്ബോൾ പ്രതിഭകൾക്ക് പ്രോത്സാഹനം നൽകുകയും കായികരംഗത്തേക്ക് പുതിയ തലമുറയെ കൂടുതൽ ആകർഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ മത്സരം ഉൾപ്പെടുത്തിയിരിക്കുന്നത്.

ജിദ്ദയിലെ എന്റർടൈൻമെന്റ്, സ്പോർട്സ് മേഖലകളിൽ പുതിയൊരു പ്രവർത്തന ശൈലിയുമായി മുന്നോട്ട് വരുന്ന നിസ്സ് അറേബ്യ ഇവന്റ് കമ്പനി, ജിദ്ദയിലെ വിവിധ ഏഷ്യൻ കമ്മ്യൂണിറ്റികൾക്കായി സ്പോർട്സ്, സാംസ്കാരിക, കുടുംബ, എന്റർടൈൻമെന്റ് പരിപാടികൾ പ്രൊഫഷണൽ രീതിയിൽ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. നിലവിലെ “വേൾഡ് കപ്പ് ഡമാക്ക 2K26” ടൂർണ്ണമെന്റ് ഇന്ത്യൻ കമ്മ്യൂണിറ്റിയെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്നതാണെങ്കിലും, ഭാവിയിൽ വിവിധ ഏഷ്യൻ കമ്മ്യൂണിറ്റികൾക്കായി വിപുലമായ ഇവന്റുകളും പ്രോഗ്രാമുകളും നടത്തുമെന്ന് അധികൃതർ അറിയിച്ചു.

“ജിദ്ദയിലെ ഏഷ്യൻ കമ്മ്യൂണിറ്റികൾക്ക് ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ ഉയർന്ന നിലവാരത്തിലുള്ള ഇവന്റുകളും സ്പോർട്സ് പ്രോഗ്രാമുകളും സംഘടിപ്പിക്കുന്ന ഒരു പ്രൊഫഷണൽ പ്ലാറ്റ്ഫോമായി നിസ്സ് അറേബ്യയെ വളർത്തുകയാണ് ലക്ഷ്യമെന്ന് കമ്പനിയുടെ മാനേജിങ് ഡയറക്ടർ നൗഷാദ് ചാത്തല്ലൂർ അറിയിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളെ കൂട്ടിയിണക്കുന്ന പുതിയ ആശയങ്ങളുള്ള പരിപാടികൾക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.

“വേൾഡ് കപ്പ് ഡമാക്ക 2K26” ടൂർണ്ണമെന്റിന്റെ ഇവന്റ് ചെയർമാനായി ഡോ. ഇന്ദു ചന്ദ്രശേഖരും ഇവന്റ് കൺവീനറായി റാഫി ബീമാപള്ളിയും പ്രവർത്തിക്കുന്നു. നിസ്സ് അറേബ്യ ഇവന്റ് കമ്പനി വിവിധ സ്ഥാപനങ്ങൾക്കും കമ്മ്യൂണിറ്റി സംഘടനകൾക്കും ആവശ്യമായ നിയമാനുസൃത ലൈസൻസുകളും പ്രോഗ്രാം ഓർഗനൈസേഷൻ സേവനങ്ങളും പ്രൊഫഷണൽ രീതിയിൽ ഒരുക്കുന്ന സംവിധാനമായും പ്രവർത്തിക്കും. ജിദ്ദയിലെ ഏഷ്യൻ സമൂഹങ്ങളുടെ വിവിധ പരിപാടികൾക്ക് വിശ്വസനീയമായ ഓർഗനൈസേഷൻ സംവിധാനമായി കമ്പനി മാറുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

“വേൾഡ് കപ്പ് ഡമാക്ക 2K26” ടൂർണ്ണമെന്റിനോടനുബന്ധിച്ച് വലിയ പ്രേക്ഷക പങ്കാളിത്തവും കമ്മ്യൂണിറ്റി ഐക്യവും പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. ജിദ്ദയിലെ മുഴുവൻ കായിക പ്രേമികളെയും കുടുംബങ്ങളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും മാനേജ്മെന്റ് അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles