മലപ്പുറം ഇരുമ്പുഴി സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണപെട്ടു

ജിദ്ദ: മലപ്പുറം സ്വദേശിയായ പ്രവാസി യുവാവ് സൗദി അറേബ്യയിലെ ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടു. മലപ്പുറം ഇരുമ്പുഴി ഹൈസ്കൂൾ പടി സ്വദേശി സമീർ (42) ആണ് ഇന്ന് രാവിലെ താമസസ്ഥലത്ത് വെച്ച് മരണപ്പെട്ടത്. ജിദ്ദ റുവൈസിലെ ലുലു ഹൈപ്പർമാർക്കറ്റിന് പുറകുവശത്തായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.

താമസസ്ഥലത്ത് വെച്ച് പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. മരണവിവരമറിഞ്ഞതിനെ തുടർന്ന് ആവശ്യമായ നിയമസഹായങ്ങൾക്കും മേൽ നടപടികൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇവിടെ മറവ് ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ നടന്നു വരികയാണ്

 

Related Articles

- Advertisement -spot_img

Latest Articles