ബലിപെരുന്നാൾ പ്രമാണിച്ച് ഒമാനിൽ പൊതുമാപ്പ്: 382 തടവുകാർക്ക് മോചനം

മസ്കത്ത്: വിശുദ്ധ ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി വിവിധ കേസുകളിൽ ശിക്ഷയനുഭവിക്കുന്ന 382 തടവുകാർക്ക് മാപ്പുനൽകി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിട്ടു. പരമാധികാരിയും സായുധസേനയുടെ സുപ്രീം കമാൻഡറുമായ സുൽത്താന്റെ പ്രത്യേക ഔദ്യോഗിക ഉത്തരവ് പ്രകാരം ഒമാൻ പൗരന്മാർക്കും വിദേശികൾക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് റോയൽ ഒമാൻ പൊലീസ് ഔദ്യോഗികമായി അറിയിച്ചു.

പെരുന്നാൾ ദിനങ്ങളിൽ കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ തടവുകാർക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ സുൽത്താൻ സ്വീകരിച്ച മാനുഷിക പരിഗണനയുടെ ഭാഗമായാണ് ഈ കാരുണ്യ നടപടി. ജയിൽ മോചിതരാകുന്നവരിൽ പ്രവാസികളും ഉൾപ്പെടുന്നുവെന്നത് ശ്രദ്ധേയമാണ്. ഈ തീരുമാനം തടവുകാരുടെ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും.

 

Related Articles

- Advertisement -spot_img

Latest Articles