ഓണത്തിന് മുമ്പ് പ്രവാസി പെൻഷൻ; സർക്കാരിനെ അഭിനന്ദിച്ച് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

ജിദ്ദ: ഓണാഘോഷത്തിന് മുമ്പായി മുടങ്ങിക്കിടന്ന മുഴുവൻ കുടിശ്ശികയും തീർത്ത് പ്രവാസികളുടെ പെൻഷൻ വിതരണം ചെയ്യുവാൻ പണം അനുവദിച്ച സർക്കാറിന്റെ അടിയന്തര നടപടിയെ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി(ജിദ്ദ ) അഭിനന്ദിച്ചു.

പെൻഷന് അർഹരായ മുഴുവൻ ആളുകൾക്കും ഓണത്തിന് മുമ്പ് വിതരണം പൂർത്തീകരിക്കുന്നതിനോടൊപ്പം പ്രവാസികളെയും ചേർത്ത് പിടിച്ച സർക്കാറിനോട് പ്രവാസി സമൂഹം കടപ്പെട്ടിരിക്കുന്നു എന്ന് ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഈ വിഷയം ഈയിടെ ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റി ഭാരവാഹികൾ തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പ്രവാസ ലോകത്തുള്ള മറ്റനേകം സംഘടനകളും ഈ ആവശ്യം ഉന്നയിച്ചിരുന്നു. പ്രവാസ ലോകത്തുനിന്നുള്ള മറ്റു സംഘടനകളും ഈ വിഷയത്തിൽ സർക്കാരിനെ അഭിനന്ദനം അറിയിച്ചു കൊണ്ടിരിക്കുന്നു.

Related Articles

- Advertisement -spot_img

Latest Articles