കോഴിക്കോട്ട് കാർ മതിലിലിടിച്ച് തീപിടിച്ചു; ഡ്രൈവർ കാറിനുള്ളിൽ വെന്തുമരിച്ചു

കോഴിക്കോട്: ചേവായൂരിൽ കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് വെന്തുമരിച്ചു. ചേവായൂർ സ്വദേശി സുധാകരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്.

നിയന്ത്രണം വിട്ട കാർ സമീപത്തെ മതിലിലേക്ക് ഇടിച്ചു കയറുകയും നിമിഷങ്ങൾക്കകം കാറിന് തീപിടിക്കുകയുമായിരുന്നു. കാറിനുള്ളിൽ കുടുങ്ങിപ്പോയ സുധാകരന് പുറത്തിറങ്ങാൻ കഴിയാതിരുന്നതാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്. വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയെങ്കിലും ഇയാളെ രക്ഷപ്പെടുത്താനായില്ല. അപകടത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles