പക്ഷാഘാതം; പാലക്കാട് സ്വദേശി റിയാദിൽ നിര്യാതനായി

 

റിയാദ്: പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പാലക്കാട് മണ്ണാർക്കാട് സ്വദേശി യൂസഫ് പി.പി. (53) മരണമടഞ്ഞു. രണ്ടാഴ്ചയായി റിയാദ് ശിമേശി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് കൊട്ടോപ്പാടം പൂച്ചപ്പാറ വീട്ടിൽ പരേതരായ കുഞ്ഞലവി–തിത്തു ദമ്പതികളുടെ മകനാണ്. പിലാശ്ശേരി ഷിബ്നയാണ് ഭാര്യ. നാലു മക്കളുണ്ട്. അസുഖവിവരമറിഞ്ഞതിനെ തുടർന്ന് മൂത്ത മകൻ റോഷൻ റിയാദിലെത്തിയിരുന്നു.

23വർഷത്തോളമായി റിയാദിൽ പ്രവാസിയായിരുന്ന യൂസഫ് ബക്കാലകളിലും ഹോട്ടലുകളിലും പച്ചക്കറികളും മറ്റ് സാധനങ്ങളും എത്തിച്ചുനൽകുന്ന ജോലിയായിരുന്നു ചെയ്തിരുന്നത്. താമസസ്ഥലത്തെ ഹാളിൽ അബോധാവസ്ഥയിൽ കാണപ്പെട്ട യൂസഫിനെ സുഹൃത്തുക്കളും ഭാര്യാസഹോദരനും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ചികിത്സയിലിരിക്കവെയാണ് മരണം.

കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ സിമന്റ് യൂണിറ്റ് അംഗമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്കായി കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ അസീസിയ ഏരിയ കമ്മിറ്റിയംഗങ്ങ ൾ പ്രവർത്തിച്ച് വരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles