തെറ്റായ കണക്കുകൂട്ടലുകളിലൂടെ അമേരിക്ക ചെന്നുപെട്ടത് യുദ്ധചെളിയിൽ; ഇറാൻ പാർലമെന്റ് സ്പീക്കർ

ടെഹ്‌റാൻ: ഇറാനെതിരെ യുദ്ധം ആരംഭിച്ചതിലെ തെറ്റായ കണക്കുകൂട്ടലുകൾ കാരണം അമേരിക്ക വൻ പ്രതിസന്ധിയിലും കയറ്റിറക്കമില്ലാത്ത സൈനിക ചതുപ്പിലും ചെന്നുപെട്ടിരിക്കുകയാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് പ്രസ്താവിച്ചു. ഇതിൽ നിന്ന് സ്വയം പുറത്തുകടക്കാനും രക്ഷപ്പെടാനുമുള്ള ആവശ്യമായ നടപടികൾ വാഷിംഗ്ടൺ തന്നെ സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇറാനെ സൈനികമായി അടിച്ചമർത്താമെന്ന അമേരിക്കൻ ധാരണ പൂർണ്ണമായും തെറ്റാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ, മേഖലയിലെ സംഘർഷത്തിന് പൂർണ്ണ ഉത്തരവാദിത്വം വാഷിംഗ്ടണിനാണെന്ന് ചൂണ്ടിക്കാണിച്ചാണ് ടെഹ്‌റാൻ നിലപാട് വീണ്ടും ശക്തമാക്കിയത്.

Related Articles

- Advertisement -spot_img

Latest Articles