സ്കൂൾ കായികമേളയിൽ ദീപശിഖാ വിവാദം: പി.ടി. ഉഷയെ അവഗണിച്ചെന്ന് ആരോപണം; ചടങ്ങ് നിർവ്വഹിച്ച് മുഖ്യമന്ത്രി

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ സംഘാടകരുടെ അപ്രതീക്ഷിത നീക്കം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി. ഇന്ത്യൻ കായികരംഗത്തെ ഇതിഹാസതാരവും രാജ്യസഭ എം.പിയുമായ പി.ടി. ഉഷയെ അവഗണിച്ച്, മുൻനിശ്ചയിച്ച ചടങ്ങുകളിൽ മാറ്റംവരുത്തി മുഖ്യമന്ത്രി വി.ഡി. സതീശനാണ് ദീപശിഖയ്ക്ക് തിരികൊളുത്തിയത്.

നേരത്തെ തയ്യാറാക്കിയ ഔദ്യോഗിക പ്രഖ്യാപനമനുസരിച്ച് പി.ടി. ഉഷയായിരുന്നു ദീപശിഖ കൊളുത്തേണ്ടിയിരുന്നത്. എന്നാൽ ചടങ്ങ് പുരോഗമിക്കവേ ദീപശിഖ കൈമാറിക്കിട്ടിയ ഉടൻതന്നെ മുഖ്യമന്ത്രി ദീപപീഠത്തിലേക്ക് തീ പകർന്നതാണ് കാണികളിലും കായികപ്രേമികളിലും വലിയ അമ്പരപ്പുണ്ടാക്കിയത്. ചടങ്ങിനിടെ പി.ടി. ഉഷയെ വേദിയിൽ ഒരു വശത്തേക്ക് മാറ്റിനിർത്തിയ തരത്തിലായിരുന്നു സംഘാടകരുടെ പെരുമാറ്റമെന്നും വിമർശനമുയർന്നിട്ടുണ്ട്.

അതേസമയം, സംഭവത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേ താൻ ഇതൊന്നും കാര്യമാക്കുന്നില്ലെന്നും വിഷയത്തെ ‘സ്പോർട്സ്മാൻ സ്പിരിറ്റിൽ’ എടുത്താൽ മതിയെന്നുമായിരുന്നു പി.ടി. ഉഷയുടെ പ്രതികരണം.

Related Articles

- Advertisement -spot_img

Latest Articles