പതിനേഴു വർഷത്തെ പ്രവാസജീവിതത്തിന് വിരാമം; സോണി പാറക്കലിന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ യാത്രയയപ്പ്

റിയാദ്: പതിനേഴു വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന തൃശൂർ ജില്ലാ ഒ.ഐ.സി.സി ജനറൽ സെക്രട്ടറിയും ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗവുമായ സോണി പാറക്കലിന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. റിയാദിലെ ബത്ഹ സബർമതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഒ.ഐ.സി.സി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. പ്രവാസ ജീവിതത്തിനിടയിൽ സംഘടനാ രംഗത്ത് സജീവമായി പ്രവർത്തിച്ച സോണി പാറക്കലിന്റെ സേവനങ്ങളെ അനുസ്മരിച്ചും അദ്ദേഹത്തിന് ഭാവിജീവിതത്തിൽ ആശംസകൾ നേർന്നുമായിരുന്നു ചടങ്ങ്.

സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം റഷീദ് കൊളത്തറ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ജോയിന്റ് ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി ആമുഖ പ്രസംഗം നടത്തി.

തൃശൂർ ജില്ലാ ഒ.ഐ.സി.സി ജനറൽ സെക്രട്ടറി എന്ന നിലയിലും സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗം എന്ന നിലയിലും സോണി പാറക്കൽ സംഘടനയ്ക്കായി നൽകിയ സംഭാവനകളെ ചടങ്ങിൽ സംസാരിച്ച നേതാക്കൾ അനുസ്മരിച്ചു. പ്രവാസികൾക്കിടയിൽ സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിലും പ്രവർത്തകരുമായി സൗഹൃദബന്ധം നിലനിർത്തുന്നതിലും അദ്ദേഹം വഹിച്ച പങ്ക് നേതാക്കൾ എടുത്തുപറഞ്ഞു. ദീർഘകാലത്തെ പ്രവാസജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന അദ്ദേഹത്തിന് കുടുംബത്തോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കാൻ കഴിയട്ടെയെന്നും തുടർന്നും സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായി തുടരാൻ സാധിക്കട്ടെയെന്നും ആശംസിച്ചു.

ഒ.ഐ.സി.സി ഭാരവാഹികളായ നവാസ് വെള്ളിമാട് കുന്ന്, അബ്ദുള്ള വല്ലാഞ്ചിറ, ഫൈസൽ ബാഹസ്സൻ, മുഹമ്മദലി മണ്ണാർക്കാട്, ഷുക്കൂർ ആലുവ, യഹിയ കൊടുങ്ങല്ലൂർ, സക്കീർ ദാനത്ത്, സെയ്ഫ് കായംകുളം, ജയൻ കൊടുങ്ങല്ലൂർ, നാസർ വലപ്പാട്, റഹ്മാൻ മുനമ്പത്ത്, അഡ്വ. എൽ.കെ. അജിത്ത്, മാള മുഹിയുദ്ധീൻ, അമീർ പട്ടണത്ത്, റഫീഖ് വെമ്പായം, ഷാനവാസ് മുനമ്പത്ത്, അലി ആലുവ, സന്തോഷ് ബാബു കണ്ണൂർ, ബഷീർ കോട്ടയം, ഒമർ ഷരീഫ് കോഴിക്കോട്, മൊയ്തീൻ മണ്ണാർക്കാട്, ജംഷീദ് തുവ്വൂർ, അലക്സ് കൊട്ടാരക്കര എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ചടങ്ങിൽ മറുപടി പ്രസംഗം നടത്തിയ സോണി പാറക്കൽ, പ്രവാസജീവിതത്തിനിടയിൽ ഒപ്പം പ്രവർത്തിക്കുകയും പിന്തുണ നൽകുകയും ചെയ്ത എല്ലാ നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി അറിയിച്ചു. ഒ.ഐ.സി.സി പ്രവർത്തനങ്ങളിലൂടെ ലഭിച്ച സൗഹൃദങ്ങളും അനുഭവങ്ങളും ജീവിതത്തിലെ വിലപ്പെട്ട സമ്പത്താണെന്നും യാത്രയയപ്പ് ചടങ്ങ് വലിയ സന്തോഷവും അഭിമാനവും നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിന്റെ ഭാഗമായി ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് സലീം കളക്കര സോണി പാറക്കലിന് സമ്മാനിച്ചു. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ഓഡിറ്റർ നാദിർഷാ റഹ്മാൻ നന്ദിയും രേഖപ്പെടുത്തി.

അശ്റഫ് മേച്ചേരി, നാസർ ലെയ്സ്, നാസർ മാവൂർ, ഷംസീർ പാലക്കാട്, ഹരീന്ദ്രൻ കണ്ണൂർ, സൈനുദ്ധീൻ വല്ലപ്പുഴ, അഖിനാസ് കരുനാഗപ്പള്ളി, റിയാസ് ആസാദ്, അജീഷ് ചെറുവട്ടൂർ എന്നിവർ പരിപാടിയുടെ നടത്തിപ്പിന് നേതൃത്വം നൽകി.

Related Articles

- Advertisement -spot_img

Latest Articles