ആർക്കും ഒളിച്ചോടാൻ കഴിയില്ല; നരേന്ദ്ര മോദിക്ക് ശക്തമായ മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതപരമായ നിലപാടുകൾക്കും വോട്ടർപട്ടികയിലെ വ്യാപക വെട്ടിച്ചുരുക്കലുകൾക്കുമെതിരെ ‘ഇൻഡ്യ’ മുന്നണി രാംലീല മൈതാനിയിൽ സംഘടിപ്പിച്ച മഹാറാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ജനാധിപത്യത്തെയും ഭരണഘടനയെയും തകർക്കാൻ ശ്രമിക്കുന്നവർക്ക് അധികകാലം പിടിച്ചുനിൽക്കാനാകില്ലെന്നും, ജനങ്ങളുടെ ശക്തമായ തിരിച്ചടിയിൽ നിന്നും ആർക്കും ഒളിച്ചോടാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.

വോട്ടർമാരുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന കേന്ദ്ര സർക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും നടപടികൾക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി പോരാടുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് ഒഴുകിയെത്തിയ ലക്ഷക്കണക്കിന് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് അധികാരം നിലനിർത്താൻ ശ്രമിക്കുന്ന ഏകാധിപത്യ പ്രവണതകൾക്കെതിരായ പോരാട്ടം രാജ്യവ്യാപകമായി ശക്തമാക്കുമെന്നും നേതാക്കൾ റാലിയിൽ പ്രഖ്യാപിച്ചു.

Related Articles

- Advertisement -spot_img

Latest Articles