സയ്യിദ് അലി ബാഫഖി തങ്ങൾ അനുസ്മരണ പ്രാർഥനാ സദസ്സ് സംഘടിപ്പിച്ചു

തബൂക്ക്: മർകസ് പ്രസിഡന്റും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റുമായിരുന്ന അമീനുശ്ശരീഅ സയ്യിദ് അലി ബാഫഖി തങ്ങളുടെ അനുസ്മരണവും പ്രാർഥനാ സദസ്സും സംഘടിപ്പിച്ചു. ഐ.സി.എഫ് തബൂക്ക് റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട സയ്യിദ് ഫറൂഖ് തങ്ങൾ അദ്യക്ഷത വഹിച്ചു. അബൂബക്കർ സഖാഫി കാരാട് അനുസ്മരണ പ്രഭാഷണം നടത്തി. ബാഫഖി തങ്ങൾ സമൂഹത്തിന് നൽകിയ ആത്മീയവും സാമൂഹികവുമായ സംഭാവനകളെയും അദ്ദേഹത്തിന്റെ ലളിത ജീവിതത്തെയും നേതാക്കൾ അനുസ്മരിച്ചു.

ചടങ്ങിൽ അബൂബക്കർ അർഷദി, മുഹമ്മദ്‌ കുട്ടി ഉസ്താദ്, അമീർ ചൊക്ലി തുടങ്ങി പ്രമുഖ നേതാക്കളും പണ്ഡിതന്മാരും സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ഐ.സി.എഫ് ഇന്റർനാഷണൽ കമ്മിറ്റി സംഘടിപ്പിച്ച കേന്ദ്രീകൃത അനുസ്മരണ സമ്മേളനവും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ അനുസ്മരണ സന്ദേശവും ഓൺലൈൻ വഴി സദസ്സിൽ തത്സമയം സംപ്രേഷണം ചെയ്തു. തബൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ഭാരവാഹികളും വിശ്വാസികളും പ്രാർഥനാ സദസ്സിൽ പങ്കെടുത്തു.

Related Articles

- Advertisement -spot_img

Latest Articles