20.5 C
Saudi Arabia
Wednesday, February 4, 2026
spot_img

ഇറാൻ ഇസ്രായേൽ സംഘർഷം; സ്വർണ്ണ വില കുത്തനെ കൂടി

കോഴിക്കോട്: ഇറാൻ ഇസ്രായേൽ സംഘർഷത്തെ തുടർന്ന് ലോകവിപണിയിൽ സ്വർണ്ണ വില കുത്തനെ കൂടി. കേരളത്തിൽ സ്വർണത്തിന് പവന് 1560 രൂപ വർധിച്ചു 74360 രൂപയായി. 195 രൂപ ഗ്രാമിന് വർധിച്ചു 9265 രൂപയായി. 74320 രൂപ വരെ ഏപ്രിൽ മാസത്തിൽ സ്വർണ്ണത്തിന് എത്തിയിരുന്നെങ്കിലും ഇന്നത്തെ വർദ്ധനവ് എല്ലാ റെക്കോഡുകളും ഭേദിച്ചാണ്.

പണിക്കൂലി ഉൾപ്പടെ ഒരു പവൻ ആഭരണം ആഭരണം വാങ്ങണമെങ്കിൽ എൺപതിനായിരം രൂപക്ക് മുകളിൽ നൽകണം. യുദ്ധത്തെ തുടർന്ന് നിക്ഷേപങ്ങൾ സ്വർണത്തിലേക്ക് മാറുമെന്നതിലാണ് സ്വർണത്തിന് വില വർധിക്കാൻ കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു.

 

Related Articles

- Advertisement -spot_img

Latest Articles