26.8 C
Saudi Arabia
Sunday, March 22, 2026
spot_img

ആണവ ചർച്ച; യൂറോപ്യൻ രാജ്യങ്ങളുമായി തുടരുമെന്ന് ഇറാൻ

ടെഹ്‌റാൻ: ഇറാൻ – ഇസ്രായേൽ സംഘർഷം ഒൻപതാം ദിവസത്തിലേക്ക് കിടക്കവേ ഇറാൻ പ്രസിഡൻറ് മസൂദ് പെഷസ്‌കിയാനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഫോണിൽ ചർച്ച നടത്തി. യൂറോപ്യൻ രാജ്യങ്ങളുമായി ആണവ ചർച്ച തുടരാമെന്ന് ഇറാൻ സമ്മതിച്ചതായി മാക്രോൺ പറഞ്ഞു.

ആണവായുധങ്ങൾ ഒരിക്കലൂം നിർമിക്കരുതെന്നും ആണവ സമ്പുഷ്‌ടീകരണം പൂർണമായും സമാധാന ആവശ്യങ്ങൾക്ക് വേണ്ടി മാത്രമേ ഉപയോഗിക്കാവൂ എന്നും താൻ ആവശ്യപ്പെട്ടതായി മാക്രോൺ പറഞ്ഞു. യുദ്ധത്തിൽ നിന്നും പുറത്തു കടക്കാനും വലിയ അപകടങ്ങൾ ഒഴിവാക്കാനും കഴിയുമെന്ന് തനിക്ക് ബോധ്യപ്പെട്ടതായി മാക്രോൺ പറഞ്ഞു.

ആണവായുധങ്ങൾ നിർമിക്കുന്നത് തങ്ങളുടെ ലക്ഷ്യമല്ലെന്ന് ഇറാൻ ആവർത്തിച്ചു പറഞ്ഞു. ആണവോർജ്ജ മേഖലയിൽ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്താൻ ഞങ്ങൾക്ക് അവകാശമുണ്ടെന്ന് ഇറാൻ പ്രസിഡൻറ് പ്രസിഡൻറ് മസൂദ് പെഷസ്‌കിയാൻ ആവർത്തിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles