മേഖലാ സ്ഥിതിഗതികൾ വിലയിരുത്തി സൗദി കിരീടാവകാശിയും ബഹ്‌റൈൻ രാജാവും

റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും തമ്മിൽ കൂടിക്കാഴ്ച നടത്തി. റിയാദിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും സുസ്ഥിരതയും സമാധാനവും ഉറപ്പാക്കാനുള്ള കൂട്ടായ ശ്രമങ്ങളും ഇരുവരും ചർച്ച ചെയ്തതായി സൗദി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പരസ്പര സഹകരണത്തിന്റെ വിവിധ മേഖലകളും അവ കൂടുതൽ ശക്തിപ്പെടുത്താനുള്ള വഴികളും ചർച്ചാവിഷയമായി. മേഖലയിലെ സമാധാനവും സുരക്ഷയും നിലനിർത്തുന്നതിൽ സൗദി നേതൃത്വം നൽകുന്ന നിർണായക പങ്കിനെയും സംയുക്ത ജി.സി.സി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളെയും ബഹ്‌റൈൻ രാജാവ് പ്രശംസിച്ചു. ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും ചർച്ചകളിൽ സന്നിഹിതരായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles