ഫുജൈറ: യു.എ.ഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു. മലപ്പുറം വേങ്ങര കുന്നുംപുറം കുണ്ടിൽപാറ സ്വദേശിയുടെ രണ്ട് മക്കളും പേരക്കുട്ടിയുമാണ് ദാരുണമായി മരണപ്പെട്ടത്. മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ (21), മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്.
ഒരു കുടുംബത്തിലെ ഏഴ് പേരാണ് അപകടത്തിൽപ്പെട്ടത്. നാട്ടിൽ നിന്ന് സന്ദർശക വിസയിൽ (വിസിറ്റ് വിസ) യു.എ.ഇയിലെത്തിയ ബന്ധുക്കളെ സ്വീകരിച്ച് മടങ്ങുന്നതിനിടെയാണ് കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ കുടുംബത്തിലെ മറ്റ് അംഗങ്ങൾ ആശുപത്രിയിൽ ചികിത്സയിലാണ്.



