26.2 C
Saudi Arabia
Tuesday, March 24, 2026
spot_img

ഡൽഹി ചെങ്കോട്ട സ്‌ഫോടനം; മുംബൈക്ക് പിന്നാലെ കേരളത്തിലും അതീവ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടക്ക് സമീപം നടന്ന ഉഗ്രസ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സംസ്ഥാന ഡി.ജി.പി.യാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.

ആരാധനാലയങ്ങളിലും ജനങ്ങൾ കൂടുന്ന തിരക്കേറിയ സ്ഥലങ്ങളിലും അതീവ ജാഗ്രത പാലിക്കാനും സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്.

പോലീസ് പട്രോളിംഗ് ശക്തിപ്പെടുത്താനും തിരക്കേറിയ കേന്ദ്രങ്ങളിൽ കർശനമായ പരിശോധനകൾ ഉറപ്പുവരുത്താനും ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിക്ക് ഡി.ജി.പി. നിർദേശം നൽകി. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ പൊതുഗതാഗത കേന്ദ്രങ്ങളിലും പരിശോധനകൾ ഊർജിതമാക്കും.

ഡൽഹി ചെങ്കോട്ടക്ക് സമീപം ട്രാഫിക് സിഗ്നലിൽ വെച്ച് മാരുതി ഈക്കോ വാൻ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. വൈകീട്ട് 6.55 ഓടെ നടന്ന സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചുള്ള ആക്രമണമാണോ എന്ന് എൻ.ഐ.എ., എൻ.എസ്.ജി. തുടങ്ങിയ ഏജൻസികൾ സ്ഥലത്തെത്തി പരിശോധിച്ചുവരികയാണ്.

Related Articles

- Advertisement -spot_img

Latest Articles