15 C
Saudi Arabia
Wednesday, February 4, 2026
spot_img

കള്ളപ്പണക്കേസ്; അൽ ഫലാഹ് യൂണിവേഴ്‌സിറ്റി ചെയർമാനെ ഇ.ഡി. അറസ്റ്റ് ചെയ്‌തു.

ന്യൂഡൽഹി: റെയ്‌ഡിന് പിന്നാലെ അൽ ഫലാഹ് യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകനും ചെയർമാനുമായ ജവാദ് അഹമ്മദ് സിദ്ദിഖിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്‌തു. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അറസ്റ്റ്. ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ ചില ഡോക്ടർമാർ നേരത്തെ അറസ്റ്റിലായതിനെത്തുടർന്നാണ് റെയ്‌ഡ്‌ നടന്നത്.

ട്രസ്റ്റ് വക കോടിക്കണക്കിന് രൂപ കുടുംബാംഗങ്ങളുടെ പേരിലുള്ള സ്ഥാപനങ്ങളിലേക്ക് വകമാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഡൽഹിയിലെ 19 സ്ഥലങ്ങളിലും യൂണിവേഴ്‌സിറ്റി വളപ്പുകളിലും നടത്തിയ റെയ്‌ഡിൽ 48 ലക്ഷത്തിലധികം രൂപ പണമായി പിടിച്ചെടുത്തിരുന്നു.

Related Articles

- Advertisement -spot_img

Latest Articles