23.4 C
Saudi Arabia
Sunday, March 22, 2026
spot_img

പഠനത്തിൽ മോശമെന്ന് പറഞ്ഞ് വഴക്ക്; തമിഴ്‌നാട്ടിൽ ആത്മഹത്യക്ക് ശ്രമിച്ച 14-കാരി മരിച്ചു

തൃശൂർ: തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ അധ്യാപകരുടെ ശകാരത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച ഒമ്പതാം ക്ലാസ് വിദ്യാർഥിനി ചികിത്സയിലിരിക്കെ മരിച്ചു. വാൽപ്പാറ റൊട്ടിക്കടയിലെ ഒരു ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ 14 വയസ്സുകാരിയാണ് ദുരന്തത്തിന് ഇരയായത്. മറ്റ് കുട്ടികളുടെ മുന്നിൽ വെച്ച് അധ്യാപകർ വഴക്ക് പറയുകയും പഠനത്തിൽ മോശമാണെന്ന് പറഞ്ഞ് ക്ലാസ്സിൽ ഒറ്റക്ക് ഇരുത്തുകയും ചെയ്‌തതാണ് കുട്ടിയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയത്.

സ്‌കൂളിൽ പോകാൻ മടിച്ച കുട്ടിയെ വീട്ടുകാർ നിർബന്ധിച്ചപ്പോൾ, വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ ഉപയോഗിച്ച് സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ വിദ്യാർഥിനിയെ കോയമ്പത്തൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ വാൽപ്പാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

- Advertisement -spot_img

Latest Articles