ദേശീയ ദിനം ആഘോഷമാക്കി ഒമാൻ; രാജ്യമെങ്ങും വർണ്ണവിസ്‌മയം

മസ്‌കത്ത് : ഒമാൻ ദേശീയ ദിനം പ്രൗഢിയോടെ ആഘോഷിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ആഘോഷച്ചടങ്ങുകൾ നടന്നു. ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് മസ്‌കത്ത് , ദോഫാർ, മുസന്ദം എന്നീ ഗവർണറേറ്റുകളിൽ ജനറൽ സെക്രട്ടേറിയറ്റ് മനോഹരമായ വെടിക്കെട്ട് പ്രകടനങ്ങളാണ് ഒരുക്കിയത്.

മസ്‌കത്തിൽ സീബിലെ ഖൗദ് അണക്കെട്ടിന് സമീപവും ദോഫാറിൽ സലാലയിലെ അതീൻ പ്ലെയിനിലും രാത്രി എട്ട് മണിക്ക് വർണ്ണവിസ്മയം ആസ്വദിക്കാൻ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടി. രാജ്യത്തിൻ്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതിനും താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ഇടയിൽ ഉത്സവ പ്രതീതി വളർത്തുന്നതിനുമായാണ് ഈ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചത്.

 

 

Related Articles

- Advertisement -spot_img

Latest Articles