20.5 C
Saudi Arabia
Wednesday, February 4, 2026
spot_img

ദുബൈ എയർ ഷോക്കിടെ ഇന്ത്യൻ തേജസ് യുദ്ധവിമാനം തകർന്നു വീണു; പൈലറ്റിന് ദാരുണാന്ത്യം

ദുബൈ: ദുബൈ എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യൻ നിർമ്മിത ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (LCA) ആയ തേജസ് യുദ്ധവിമാനം തകർന്നു വീണു. ദുബൈ സമയം ഉച്ചക്ക് 2.10 ഓടെ അൽ മക്തൂം വിമാനത്താവളത്തിന് സമീപം വെച്ചായിരുന്നു സംഭവം.

അപകടത്തിൽ വിമാനത്തിന്റെ പൈലറ്റ് മരിച്ചു. ഒരു പൈലറ്റ് മാത്രമാണ് തേജസ് യുദ്ധവിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം പറന്നുയർന്ന ശേഷം നിയന്ത്രണം നഷ്ടമായി താഴേക്ക് പതിക്കുകയും, തകർന്നുവീണതിനെ തുടർന്ന് വൻ അഗ്നിഗോളവും കറുത്ത പുകയും ഉയരുകയും ആദ്യ റൗണ്ട് അഭ്യാസപ്രകടനം പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്.

സംഭവത്തെ തുടർന്ന് ദുബൈ എയർ ഷോ താൽക്കാലികമായി നിർത്തിവെച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡാണ് (HAL) തേജസ് വിമാനം നിർമ്മിക്കുന്നത്. എയർ ഷോയുടെ സമാപന ദിവസമായിരുന്നു ഇന്ന്.

Related Articles

- Advertisement -spot_img

Latest Articles